കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ഫുട്ബോള്‍; ഖത്തര്‍ ടീം അമേരിക്കയിലെത്തി
ഖത്തറിന്റെ ആദ്യ മത്സരം 26 ന്
CONCACAF Gold Cup Football; Qatar team arrived in Americaകോണ്‍കകാഫ് ഗോള്ഡ് കപ്പിനായി ഖത്തര്‍ ഫുട്ബോള്‍ ടീം അമേരിക്കയിലെത്തി. ഇത് രണ്ടാംതവണയാണ് ഖത്തര്‍ അതിഥി ടീമായി കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ കളിക്കുന്നത് .
ജൂണ്‍ 26 നാണ് ഖത്തറിന്റെ ആദ്യ മത്സരം. വടക്കേ അമേരിക്കന്‍ രാജ്യങ്ങളാണ് കോണ്‍കകാഫ് ഗോള്ഡ് കപ്പിനായി മത്സരിക്കുന്നത്. ജൂണ്‍ 25 മുതല്‍ ജൂലൈ 17 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 16 ടീമുകളാണ് ഏറ്റുമുട്ടുന്നത്.
ഖത്തറിന്റെ ആദ്യമത്സരം ഹെയ്തിക്ക് എതിരെയാണ്. ഹോണ്ടുറാസും മെക്സിക്കോയുമാണ് ഗ്രൂപ്പ് ഘട്ടത്തിലെ മറ്റു എതിരാളികള്‍. ഹൂസ്റ്റണിലെത്തിയ ടീം പരിശീലനത്തിനും ഇറങ്ങി. ഓസ്ട്രിയയിലെ വിയന്നയില്‍ മൂന്നാഴ്ചത്തെ ക്യാമ്പിന് ശേഷമാണ് ഖത്തര്‍ ടീം അമേരിക്കയിലെത്തിയത്.
അക്രം അഫീഫും, ഹസന്‍ ഹൈദോസും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് കോച്ച് കാര്‍ലോസ് ക്വിറോസ് തന്റെ ആദ്യപരീക്ഷണത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ ടീം സെമി ഫൈനലില്‍ എത്തിയിരുന്നു.