ഖത്തറിലേക്ക് വീണ്ടും ക്രിക്കറ്റ് ആവേശമെത്തുന്നു; ഗള്‍ഫ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് സെപ്തംബറില്‍
സെപ്റ്റംബര്‍ 13 മുതല്‍ 23 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്
ഖത്തറില്‍ വീണ്ടും ക്രിക്കറ്റ് ആവേശമെത്തുന്നു.'ഗൾഫ് ട്വന്റി20’ ചാമ്പ്യൻഷിപ്പിന് ഖത്തർ വേദിയാവുമെന്ന് ദേശീയ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ 23 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഫുട്ബാളും വോളിബാളും ബാസ്കറ്റ്ബാളും ആവേശത്തോടെ ഏറ്റെടുത്ത ഖത്തറില്‍ ക്രിക്കറ്റും സജീവമാകുകയാണ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും ക്രിക്കറ്റ് ടീമുകളെ അണിനിരത്തിയുള്ള പ്രഥമ ഗള്‍ഫ് ടി20 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പാണ് ഖത്തറില്‍ നടക്കുന്നത്.
ഏഷ്യന്‍ ടൌണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് 10 ദിവസം നീളുന്ന ടൂര്‍ണമെന്റിന്റെ വേദി. 16 മത്സരങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ലോകക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ അണിനിരന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന് ഖത്തര്‍ വിജയകരമായി വേദിയൊരുക്കിയിരുന്നു, നിലവില്‍ പല ഗള്‍ഫ് ടീമുകളിലും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട‌്. രഞ്ജി ട്രോഫി അടക്കം കളിച്ച് പരിചയമുള്ള ഇവര്‍ക്കും ടൂര്‍ണമെന്റ് അനുഗ്രഹമാണ്