ഖത്തരി ക്ലബുകൾക്കെതിരെ ബൂട്ടുകെട്ടാൻ ക്രിസ്റ്റ്യാനോയും നെയ്മറും

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റ് പോരാട്ടങ്ങൾക്കായാണ് ഇരുവരും ഖത്തറിലെത്തുക

Update: 2024-08-19 16:41 GMT
Editor : Thameem CP | By : Web Desk
ഖത്തരി ക്ലബുകൾക്കെതിരെ ബൂട്ടുകെട്ടാൻ  ക്രിസ്റ്റ്യാനോയും നെയ്മറും
AddThis Website Tools
Advertising

ദോഹ: സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും ഖത്തറിൽ പന്തു തട്ടാനെത്തുന്നു. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റ് പോരാട്ടങ്ങൾക്കായാണ് ഇരുവരും ഖത്തറിലെത്തുക. അറബ് മേഖലയിലെ എട്ട് ക്ലബുകൾ മാറ്റുരക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റും, നെയ്മറിന്റെ അൽ ഹിലാലും ഖത്തരി ക്ലബുകൾക്കെതിരെ ബൂട്ടുകെട്ടുന്നത്. ഖത്തറിലെ ചാമ്പ്യൻ ക്ലബായ അൽ സദ്ദ്, റണ്ണേഴ്‌സ് അപ്പായ അൽ റയാൻ എന്നിവർ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിരുന്നു, അൽ ഗറാഫ പ്ലേഓഫ് കളിച്ചും യോഗ്യത നേടിയിട്ടുണ്ട്.

അൽ റയ്യാന് നെയ്മറിന്റെ അൽ ഹിലാലിനെതിരെയാണ് ആദ്യ മത്സരം. സെപ്റ്റംബർ 17ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ചാണ് കളി. പരിക്ക് മാറി നെയ്മർ തിരിച്ചെത്തിയെങ്കിൽ ഖത്തറിൽ സൂപ്പർതാരത്തിന്റെപ്രകടനം കണാം. നവംബറിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്‌റും, അൽ ഹിലാലും വീണ്ടും ഖത്തറിലെത്തും. നവംബർ 26ന് അൽ ഹിലാലും അൽ സദ്ദും, 25ന് അൽ ഗറാഫയും അൽ നസ്‌റും ഖത്തറിൽകളിക്കും. ഡിസംബർ മൂന്നിനാണ് അൽ ഗറാഫ അൽ ഹിലാൽ എവേ മാച്ച്. ഡിസംബർ രണ്ടിന് എവേ മാച്ചിൽ അൽ സദ്ദ് അൽ നസ്‌റിനെ നേരിടും. അൽ റയാൻ സെപ്റ്റംബർ 30ന് എവേ മാച്ചിൽ അൽ നസ്‌റിനെ നേരിടും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

Web Desk

By - Web Desk

contributor

Similar News