ഖത്തര്‍ ദേശീയ ദിനം 2021: ഇത്തവണയും ദര്‍ബുസ്സാഇ ഇല്ല

അടുത്ത വര്‍ഷം മുതല്‍ ദര്‍ബുസ്സാഇ നടക്കുക ഉംസലാല്‍ മുഹമ്മദിലെ സ്ഥിരം വേദിയില്‍

Update: 2021-10-09 18:28 GMT
Advertising

ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ദർബുസ്സാഇ ആഘോഷ നഗരി ഇത്തവണയും ഉണ്ടാകില്ലെന്ന്​ അധികൃതർ അറിയിച്ചു. അതേസമയം, മറ്റു പല സ്​ഥലങ്ങളിലുമായി വൈവിധ്യമാർന്ന പരിപാടികൾ നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷവും ദർബുസ്സാഇയിലെ പരിപാടികൾ ഒഴിവാക്കിയിരുന്നു. ദേശീയ ദിനത്തിന്‍റെ ഭാഗമായി കുടുംബങ്ങൾക്കും കുട്ടികൾക്കും ആഘോഷിക്കുന്നതിനായി ഒരുക്കുന്ന താൽക്കാലിക നഗരിയാണ്​ ദർബുസ്സാഇ. ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഈ നഗരയിലെത്തുക. ഇത്തവണത്തെ ദേശീയ ദിനത്തിലാണ് ഫിഫ അറബ് കപ്പിന്‍റെ ഫൈനല്‍ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

അതെ സമയം ദർബുസ്സാഇക്കായി ഉംസലാല്‍ മുഹമ്മദില്‍ ഒരുക്കുന്ന സ്ഥിരം വേദി അടുത്ത വര്‍ഷത്തോടെ സജ്ജമാകുമെന്നും 2022 ല്‍ ഈ വേദിയില്‍ വെച്ച് ആഘോഷം നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. 'പൂർവികർ കൈമാറിയ സൗഭാഗ്യങ്ങളുടെ സംരക്ഷണം നമ്മുടെ കർത്തവ്യം' എന്ന അർഥം വരുന്ന 'മറാബിഉൽ അജ്​ദാദി... അമാന' എന്നാണ്​ ഈ വർഷത്തെ ദേശീയ ദിന മുദ്രാവാക്യംഖത്തര്‍ ദേശീയ ദിനം 2021: ഇത്തവണയും ദര്‍ബുസ്സാഇ ഇല്ല

Writer - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

By - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News