ഉംറ തീര്‍ഥാടകര്‍ രാജ്യം വിടേണ്ട തിയ്യതി പ്രഖ്യാപിച്ചു
ദുല്‍ഖഅദ് 29ന് മുമ്പ് രാജ്യം വിടാന്‍ മന്ത്രാലയത്തിന്‍റെ നിര്‍ദേശം
ഉംറ വിസയില്‍ സൗദി അറേബ്യയിലെത്തിയവര്‍ രാജ്യം വിടുന്നതിനുള്ള സമയ പരിധി ഹജ്ജ് ഉംറ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ദുല്‍ഖഅദ 29ന് മുമ്പ് തീര്‍ഥാടകരോട് മടങ്ങാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് ഉംറ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും മന്ത്രാലയം നല്‍കി.
മെയ് 21 ന് ദുല്‍ഖഅദ മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടന സീസണിനായുള്ള തയാറെടുപ്പ് തുടങ്ങിയിരിക്കെയാണ് മടക്ക തിയ്യതി നിശ്ചയിച്ചത്. തീര്‍ഥാടകര്‍ യഥാസമയം മടങ്ങുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രാലയം ഉംറ കമ്പനികളെ ഉണര്‍ത്തി.
സാധാരണ ദുര്‍ഖഅദ് 15 വരെയാണ് ഉംറ തീര്‍ഥാകര്‍ക്ക് രാജ്യത്ത് തങ്ങാന്‍ അനുമതി ന്ല്‍കാറുള്ളത്. എന്നാല്‍ ഇത്തവണ പരമാവധി തീര്‍ഥാടകരെ ഉള്‍കൊള്ളുന്നതിന്റെ ഭാഗമായാണ് സമയം നീട്ടി നല്‍കിയത്. ഹജ്ജില്‍ പങ്കെടുക്കുന്ന വിദേശ തീര്‍ഥാടകര്‍ ദുല്‍ഖഅദ ഒന്നുമുതല്‍ സൗദിയില്‍ എത്തിത്തുടങ്ങും. ദുല്‍ഹിജ്ജ നാലുവരെയാണ് വിദേശ തീര്‍ഥാടകര്‍ ഹജ്ജിനായി എത്തിച്ചേരുക.