ദോഹ എക്‌സ്‌പോ വേദിയിൽ സൗദി ദിനാഘോഷം സംഘടിപ്പിച്ചു

സൗദി ദിനത്തോടനുബന്ധിച്ച് കലാ-പൈതൃക പ്രദർശനങ്ങും എക്സ്പോ വേദിയിൽ നടന്നു.

Update: 2024-01-07 17:07 GMT
Advertising

ദോഹ: ദോഹ എക്‌സ്‌പോ വേദിയിൽ സൗദി ദിനാഘോഷം സംഘടിപ്പിച്ചു. സൗദി-ഖത്തർ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. സൗദിയുടെ കലാ, സാംസ്‌കാരിക പ്രദർശനങ്ങളോടെയാണ് ആഘോഷം നടന്നത്. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രിയും എക്സ്പോ ദോഹ ദേശീയ സമിതി അധ്യക്ഷനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ അടക്കം ഖത്തറിലെ നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. സൗദി ദിനത്തോടനുബന്ധിച്ച് കലാ-പൈതൃക പ്രദർശനങ്ങും എക്സ്പോ വേദിയിൽ നടന്നു.

സുസ്ഥിരത കൈവരിക്കുന്നതിനും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും ജല സുരക്ഷ കൈവരിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളും നേട്ടങ്ങളും സൗദി പരിസ്ഥിതി, ജല, കൃഷി വകുപ്പ് സഹമന്ത്രി മൻസൂർ ബിൻ ഹിലാൽ അൽ മുഷൈത്തി പവലിയനിലെത്തിയവർക്ക് വിശദീകരിച്ചു നൽകി. മരുഭൂവൽക്കരണത്തെ ചെറുക്കുന്നതിനുള്ള നൂതനമായ പരിഹാരമാർഗങ്ങളാണ് ദോഹ എക്‌സ്‌സ്‌പോയിൽ സൗദി പവലിയനിന്റെ പ്രത്യേകതയെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News