ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് തടഞ്ഞു

Update: 2022-03-29 12:41 GMT
Advertising

നിരോധിത ലഹരി വസ്തുക്കള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ലഹരിവസ്തുക്കള്‍ യാത്രക്കാരന്റെ ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 



 


ഉദ്യോഗസ്ഥന്‍ യാത്രക്കാരന്റെ ബാഗ് തുറന്നപ്പോഴാണ് ടവലുകളിലും മറ്റുമായി പൊതിഞ്ഞ നിലയില്‍ ഹാഷിഷടക്കമുള്ള ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. യാത്രക്കാരനെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു.

അതിനൂതന സാങ്കേതിക മാര്‍ഗ്ഗങ്ങളിലൂടെ അടുത്തിടെ തുടര്‍ച്ചയായി കസ്റ്റംസ് അതോറിറ്റി നിരവധി തവണ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News