ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് പ്രൗഢ തുടക്കം

Update: 2023-06-13 03:53 GMT
Advertising

ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ഉദ്ഘാടനം ചെയ്തു. പത്ത് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 35 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കുന്നുണ്ട്.

'വായനയിലൂടെ നമ്മൾ വളരുന്നു' എന്ന പ്രമേയത്തിലാണ് ഇത്തവണ ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ പുസ്തകമേള നടക്കുന്നത്. ജൂൺ 21 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

പുസ്തക പ്രദർശനത്തിനും വിൽപനക്കും പുറമെ, എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന സെമിനാറുകൾ, ചർച്ചകൾ, സംഗീത-സാംസ്‌കാരിക പരിപാിടകൾ എന്നിവയും പുസ്തകമേളയുടെ ഭാഗമായി നടക്കും.

ഇന്ത്യയടക്കം 35 രാജ്യങ്ങളിൽ നിന്നായി 430ഓളം പ്രസാധകരും 90 ഏജൻസികളും പ്രദർശനത്തിനുണ്ട്. 1972ൽ ആരംഭിച്ച ദോഹ പുസ്തക മേള മേഖലയിലെ തന്നെ ആദ്യത്തെ പുസ്തകോത്സവമായിരുന്നു. രണ്ടുവർഷത്തിൽ ഒരിക്കലായി തുടങ്ങിയ മേള, 2002 മുതൽ കലണ്ടർ ഇവന്റായി മാറി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News