ദോഹ അന്താരാഷ്ട്ര പുസ്തക മേള; മലയാളത്തിന്റെ സാന്നിധ്യമായി ഐപിഎച്ച്
ഖത്തർ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ 37 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകരാണ് പങ്കെടുക്കുന്നത്.
പുസ്തകപ്രേമികളുടെ ഒഴുക്കുകൊണ്ട് ശ്രദ്ധേയമാകുകയാണ് ദോഹ അന്താരാഷ്ട്ര പുസ്തകമേള. ഖത്തറിലെ പ്രവാസി മലയാളികളും മേളയില്‍ സജീവമാണ്. ഖത്തർ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന പുസ്തകമേളയില്‍ 37 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകരാണ് പങ്കെടുക്കുന്നത്.
ഖത്തറില്‍ നിന്നും മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള യുവാക്കള്‍ ഏറ്റെടുത്ത മേളയില്‍ മലയാളി വായനക്കാരും സജീവമാണ്. ഇസ്ലാമിക് പബ്ലിഷിക് ഹൌസിന് ഇത്തവണയും പവലിയനുണ്ട്. കഴിഞ്ഞ ദിവസം കള്‍ച്ചറല്‍ ലോഞ്ചില്‍ നടന്ന ചടങ്ങില്‍ പ്രവാസി മലയാളി എഴുത്തുകാരായ ഡോ. താജ് ആലുവയുടെ 'അസമത്വങ്ങളുടെ ആല്‍ഗരിതം', എം.എസ്.എ റസാഖിന്റെ 'ആത്മീയ പാതയിലെ മഹാരഥ൯മാ൪', ഹുസൈ൯ കടന്നമണ്ണ വിവ൪ത്തനം ചെയ്ത 'റബീഉല്‍ അവ്വല്‍' എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടന്നു.
സാംസ്കാരിക വിനിമയം ശക്തിപ്പെടുത്തുന്നതില്‍ വിവ൪ത്തനത്തിന്റെ പങ്ക്' എന്ന അറബി ഭാഷാ സെമിനാറില്‍ ഡോ. താജ് ആലുവ മോഡറേറ്ററായിരുന്നു. ഡോ. അബ്ദുല്‍ വാസിഅ്, ഹുസൈ൯ കടന്നമണ്ണ, എം.എസ്.അബ്ദുറസാഖ് തുടങ്ങിയവ൪ സംസാരിച്ചു.