ദോഹ പുസ്തകോത്സവത്തിലേക്ക് പ്രവേശനം രജിസ്ട്രേഷനിലൂടെ
ഇത്തവണ 37 രാജ്യങ്ങളില്‍ നിന്നായി 430 പ്രസാധകരും 90 ഏജന്‍സികളുമാണ് പുസ്തകോത്സവത്തിന് എത്തുന്നത്
Update: 2022-01-12 13:35 GMT
ദോഹ: 31 ആമത് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവേശനം രജിസ്ട്രേഷനിലൂടെ നിയന്ത്രിച്ചിട്ടുണ്ട്. വേദിയുടെ ആകെ ശേഷിയുടെ 30 ശതമാനം പേര്‍ക്ക് മാത്രമാകും ഒരേ സമയം പ്രവേശനം അനുവദിക്കുക. ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പുസ്തകോത്സവം നടക്കുന്നത്. വാക്സിനെടുത്തവര്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ കോവിഡ് വന്ന് ഭേദമായവര്‍ക്കുമാക്കും പ്രവേശിക്കാം. ഇത്തവണ 37 രാജ്യങ്ങളില്‍ നിന്നായി 430 പ്രസാധകരും 90 ഏജന്‍സികളുമാണ് പുസ്തകോത്സവത്തിന് എത്തുന്നത്. ഇന്ത്യയില്‍ നിന്ന് ഐ.പി.എച്ചിന് സ്റ്റാളുണ്ട്. വെള്ളിയൊഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതല്‍ രാത്രി 10 മണി വരെയും പുസ്തകോത്സവ വേദി സന്ദര്‍ശിക്കാം.