ലോകകപ്പ് ഫുട്ബോളിനെത്തുന്നവര്‍ക്ക് സഞ്ചരിക്കാനുള്ള ഇക്ട്രിക് ബസുകള്‍ ഖത്തറിലെത്തി
ചരിത്രത്തിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പാണ് ഇക്കുറി ഖത്തറിന്‍റെ വാഗ്ദാനം.
ലോകകപ്പ് ഫുട്ബോളിനെത്തുന്നവര്‍ക്ക് സഞ്ചരിക്കാനുള്ള മുഴുവന്‍ ഇക്ട്രിക് ബസുകളും ഖത്തറിലെത്തി. അവസാന ബാച്ചില്‍ 130 ബസുകളാണ് ഉള്ളത്. കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പാണ് ഇതുവഴി ഖത്തര്‍ ലക്ഷ്യമിടുന്നത്.
ആകെ 741 ഇലക്ട്രിക് ബസുകളാണ് ലോകകപ്പ് ഫുട്ബോള്‍ സമയത്തേക്കായി ഖത്തര്‍ ചൈനയില്‍ നിന്ന് വാങ്ങുന്നത്. ഇതിലെ അവസാന ബാച്ചിലെ ബസുകളാണ് കഴിഞ്ഞ ദിവസം ഖത്തര്‍ തീരത്ത് എത്തിയത്. ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തുന്ന ആരാധകര്‍കക് സുഗമമായ യാത്രയാണ് ഖത്തറിന്‍റെ വാഗ്ദാനം. മെട്രോ ലിങ്ക് ബസുകളായും ദോഹ, ലുസൈല്‍ തുടങ്ങിയ നഗരങ്ങളില്‍ പൊതു സര്‍വീസുകളായും ഈ ബസുകള്‍ ഓടിക്കും. 2600 ബസ് സ്റ്റോപുകള്‍ നിര്‍മ്മിക്കാനും ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബറോടെ ഈ ബസ്റ്റോപ്പുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും.
യാത്രാ സുഖത്തിനൊപ്പം പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഇലക്ട്രിക് ബസുകള്‍ക്ക്. ചരിത്രത്തിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പാണ് ഖത്തറിന്‍റെ വാഗ്ദാനം.