എക്സ്പാറ്റ് സ്പോര്‍ട്ടീവ് സ്പോര്‍ട്സ് കാര്‍ണിവല്‍; സെപ്തംബര്‍ 30ന് സമാപിക്കും

പ്രവാസികളെ ലോകകപ്പ് ആവേശത്തില്‍ കണ്ണിചേര്‍ക്കുന്ന എക്സ്പാറ്റ് സ്പോര്‍ട്ടീവ് സ്പോര്‍ട്സ് കാര്‍ണിവല്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സമാപിക്കുന്നത്

Update: 2022-09-20 19:30 GMT
Editor : banuisahak | By : Web Desk
Advertising

ദോഹ: എക്സ്പാറ്റ് സ്പോര്‍ട്ടീവ്സ് സ്പോര്‍ട്സ് കാര്‍ണിവല്‍ സെപ്തംബര്‍ 30ന് സമാപിക്കും. റയ്യാന്‍ പ്രൈവറ്റ് സ്കൂളില്‍ നടക്കുന്ന കാര്‍ണിവലില്‍ വിപുലമായ‌ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രവാസികളെ ലോകകപ്പ് ആവേശത്തില്‍ കണ്ണിചേര്‍ക്കുന്ന എക്സ്പാറ്റ് സ്പോര്‍ട്ടീവ് സ്പോര്‍ട്സ് കാര്‍ണിവല്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സമാപിക്കുന്നത്. വിവിധ കായിക മത്സരങ്ങളും എക്സിബിഷന്‍, ലോകകപ്പിന്റെ നാളിത് വരെയുള്ള ചരിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച കൊളാഷ് പ്രദര്‍ശനം, കലാ വിരുന്ന് തുടങ്ങിയവ അരങ്ങേറും. ലോകകപ്പിന്‌ ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ച് 2022 പേര്‍ ഗോള്‍ പോസ്റ്റിലേക്ക് പന്തടിക്കും.

ഖത്തറിലെ മുന്‍ നിര പ്രവാസി ടീമുകള്‍ അണിനിരക്കുന്ന പെനാല്‍ട്ടി ഷൂട്ടൗട്ട്, പുരുഷ - വനിതാ വടം വലി, ബോക്സ് ക്രിക്കറ്റ്, 23 കാറ്റഗറികളിലായി ബാഡ്മിന്റണ്‍, പുരുഷ - വനിതാ പഞ്ചഗുസ്തി ടൂര്‍ണ്ണമെന്റുകള്‍ അരങ്ങേറും. കാണികളായെത്തുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പിലേക്ക് യോഗ്യത നേടിയ ടീമുകളുടെ ഫാന്‍സ് ഗ്രൂപ്പുകള്‍ക്കായി പ്രത്യേക പവലിയനുകളും സജ്ജീകരിക്കും. കാര്‍ണ്ണിവലിന്റെ ഭാഗമായി ഒരുമാസത്തോളമായി നടന്നു വരുന്ന വെയ്റ്റ് ലോസ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ച് സ്വര്‍ണ്ണ നാണയം സമ്മാനിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

അബ്ദ്റഹീം വേങ്ങേരിയെ ജനറല്‍ കണ്‍വീനറായും അനസ് ജമാലിനെ കണ്‍വീനറായും തെരഞ്ഞെടൂത്തു.എക്സ്പാറ്റ് സ്പോട്ടീവ് പ്രസിഡണ്ട് സുഹൈല്‍ ശാന്തപുരം യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ അദ്ധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് മുനീഷ് എ.സി, വൈസ് പ്രസിഡണ്ട് ചന്ദ്രമോഹന്‍, ജനറല്‍ സെക്രട്ടറി മജീദ് അലി തുടങ്ങിയവര്‍ സംസാരിച്ചു. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News