ലോകകപ്പ് സമയത്തെ മാലിന്യ സംസ്‌കരണത്തിന് വിപുലമായ സൗകര്യങ്ങള്‍

Update: 2022-04-27 08:34 GMT
Advertising

ലോകകപ്പ് സമയത്തെ മാലിന്യ സംസ്‌കരണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നു. നവംബര്‍ 21 ന് തുടങ്ങുന്ന ലോകകപ്പ് മത്സരങ്ങള്‍ ആസ്വദിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 10 ലക്ഷത്തിലേറെ ആരാധകരാണ് ഖത്തറിലെത്തുക.

ഈ സമയത്തുണ്ടാകുന്ന ടണ്‍ കണക്കിനുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള പദ്ധതികളും തയ്യാറായിട്ടുണ്ട്. ലോകകപ്പിന്റെ ടെസ്റ്റ് ഇവന്റായിരുന്ന ഫിഫ അറബ് കപ്പില്‍ ഇത് പരീക്ഷിച്ച് വിജയം കാണുകയും ചെയ്തിരുന്നു. 75 ടണ്‍ ഓര്‍ഗാനിക് മാലിന്യങ്ങളാണ് അറബ് കപ്പ് സമയത്ത് ശേഖരിച്ച് കമ്പോസ്റ്റാക്കി മാറ്റിയത്. ഇവ ചെടികള്‍ക്ക് വളമായി ഉപയോഗിക്കും.

ചില മാലിന്യങ്ങള്‍ സംസ്‌കരിച്ച് മൃഗങ്ങള്‍ക്ക് ഭക്ഷണമായും നല്‍കും. സ്റ്റേഡിയങ്ങളിലും പരിസരങ്ങളിലും കൂടിക്കലര്‍ന്ന് കിടക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ഖത്തര്‍ ആസ്ഥാനമായുള്ള അഗ്രി കമ്പോസ്റ്റ് എന്ന കമ്പനിയുമായി സുപ്രീംകമ്മിറ്റി ധാരണയിലെത്തിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News