ഫുട്‌ബോളിനെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തരുതെന്ന് ഫിഫ

ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളും ചില കളിക്കാരും ഖത്തറിനെതിരെ വിമർശനം ഉയർത്തിയതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇൻഫാന്റിനോയുടെ കത്ത്

Update: 2022-11-05 18:44 GMT
Advertising

ഫുട്‌ബോളിനെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തരുതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇൻഫാന്റിനോ ലോകകപ്പ് കളിക്കുന്ന 32 ടീമുകൾക്കും കത്തെഴുതി. വിവാദങ്ങൾ ഒഴിവാക്കി കളിയിൽ ശ്രദ്ധിക്കണമെന്ന് ഫിഫ പ്രസിഡന്റ് ആവശ്യപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സങ്കീർണമായ രാഷ്ട്രീയ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ പ്രത്യയ ശാസ്ത്രപരമോ രാഷ്ട്രീയമോ ആയിട്ടുള്ള കാര്യങ്ങൾ കളിയുമായി കൂട്ടിക്കുഴയ്ക്കരുതെന്നാണ് ജിയാനി ഇൻഫാന്റിനോ കളിക്കാരോട് നിർദേശിച്ചത്. ഫിഫ നിലകൊള്ളുന്നത് ഫുട്‌ബോളിന് വേണ്ടിയാണ്. ലോകത്തെ മുഴുവൻ ധാർമികത പഠിപ്പിക്കൽ ഫിഫ ലക്ഷ്യമല്ല. എല്ലാ അഭിപ്രായങ്ങളെയും വിശ്വാസങ്ങളെയും മാനിക്കാനാണ് ഫിഫ ശ്രമിക്കുന്നതെന്നും ഇൻഫാന്റിനോയുടെ കത്ത് പറയുന്നു.

വൈവിധ്യമാണ് ലോകത്തിന്റെ ശക്തി, ഒരു മനുഷ്യനും ഒരു സംസ്‌കാരവും മറ്റൊന്നിനേക്കാൾ മികച്ചതല്ല, പരസ്പര ബഹുമാനമാണ് എല്ലാത്തിന്റെയും അടിത്തറ, ദയവുചെയ്ത് എല്ലാവരും അത് മനസിലാക്കണം, ഫുട്‌ബോൾ ആണ് ശ്രദ്ധാകേന്ദ്രമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളും ചില കളിക്കാരും ഖത്തറിനെതിരെ വിമർശനം ഉയർത്തിയതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇൻഫാന്റിനോയുടെ കത്ത്.

അതേസമയം, ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് സുരക്ഷ ഒരുക്കാൻ കുവൈത്ത് സ്‌പെഷ്യൽ ഫോഴ്‌സ് ഖത്തറിലേക്ക് നീങ്ങി. ഖത്തർ സുരക്ഷ സേനയുടെ സഹായികളായി കുവൈത്തിൽനിന്നുള്ള പ്രത്യേക സേന പ്രവർത്തിക്കുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പ്രത്യേക സുരക്ഷ സേനയുടെ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ അസീസ് അൽ അരീഫാൻ, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അബ്ദുൽ വഹാബ് അൽ യാഖൂത്ത്, പ്രൈവറ്റ് സെക്യൂരിറ്റി ആൻഡ് കറക്ഷനൽ സ്ഥാപനങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല സഫാ അൽ മുല്ല എന്നിവർ കുവൈത്ത് സേനയെ യാത്രയാക്കി.


Full View

FIFA President Gianni Infantino said football should not be mixed with politics

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News