ലോക വിനോദ സഞ്ചാര ദിനം: ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും സൗജന്യ യാത്ര
ഇന്നുമുതൽ മൂന്ന് ദിവസം ഹമദ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഒരു ദിവസത്തെ സൗജന്യ യാത്രയാണ് ലഭിക്കുക
Update: 2024-09-26 15:35 GMT
ദോഹ: ലോക വിനോദ സഞ്ചാര ദിനത്തിന്റെ ഭാഗമായി സന്ദർശകർക്ക് ഓഫറുമായി ദോഹ മെട്രോയും ലുസൈൽ ട്രാമും. ഇന്നുമുതൽ മൂന്ന് ദിവസം ഹമദ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് മെട്രോയിലും ട്രാമിലും സൗജന്യ യാത്ര അനുവദിക്കും. ഒരു ദിവസത്തെ സൗജന്യ യാത്രയാണ് ലഭിക്കുക. ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്.
ബോർഡിങ് പാസും പാർസ്‌പോർട്ടും സഹിതം ഹമദ് വിമാനത്താവള മെട്രോ സ്റ്റേഷൻ കൗണ്ടറിനെ സമീപിച്ചാൽ ഫ്രീ ഡേ പാസ് ലഭിക്കും. ഇതുപയോഗിച്ച് ഒരു ദിവസം ഏത് റൂട്ടിലും പരിധികളില്ലാതെ യാത്ര ചെയ്യാവുന്നതാണ്. കാർഡ് സ്വന്തമാക്കിയ ശേഷം പുലർച്ചെ 2.59 വരെയാകും ഡേ പാസിന്റെ പരമാവധി കാലാവധി.