ആഗോള ഭക്ഷ്യസുരക്ഷ സൂചികയിൽ ഗൾഫ് രാജ്യങ്ങളിൽ ഖത്തറിന് ഒന്നാം സ്ഥാനം
ഭക്ഷ്യലഭ്യത, പ്രകൃതി വിഭവങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെ പട്ടികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒമാനാണ് ഒന്നാം സ്ഥാനത്താണുള്ളത്
ഇക്കണോമിസ്റ്റ് ഇംപാക്ട് പ്രസിദ്ധീകരിച്ച ആഗോള ഭക്ഷ്യസുരക്ഷ സൂചികയിൽ ഗൾഫ് രാജ്യങ്ങളിൽ ഖത്തറിന് ഒന്നാം സ്ഥാനം. ഭക്ഷ്യലഭ്യത, പ്രകൃതി വിഭവങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെ പട്ടികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒമാനാണ് ഒന്നാം സ്ഥാനത്താണുള്ളത്. ഭക്ഷ്യസുരക്ഷ സൂചികയിൽ ഡെന്മാർക്കും അയർലൻഡുമാണ് ആഗോളതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തിയത്.
24ാം സ്ഥാനത്തുള്ള ഖത്തറാണ് ജി.സി.സി രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത്. രണ്ടും മൂന്നും സ്ഥാനത്ത് കുവൈത്തും യു.എ.ഇയുമാണുള്ളത്. ഭക്ഷ്യസുരക്ഷ സൂചകയിൽ ആഗോളടിസ്ഥാനത്തിൽ ഒമാൻ 40ാം സ്ഥാനത്താണുള്ളത്.
പ്രകൃതിവിഭവങ്ങളുടെ ലഭ്യതയുടെയും പ്രതിരോധശേഷിയ സൂചികയിൽ നോർവേയും ഫിൻലൻഡുമാണ് ആഗോളതലത്തിൽ ഒന്നാമതെത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽ 45.2 പോയിന്റുമായി ജി.സി.സി രാജ്യങ്ങളിൽ ഒന്നും ആഗോളതലത്തിൽ 76ാം സ്ഥാനത്തുമാണ് ഒമാൻ.113 രാജ്യങ്ങളിലെ ഭക്ഷ്യ ലഭ്യത, ഗുണനിലവാരം, താങ്ങാവുന്ന ഭക്ഷണം, ഭഷ്യ സുരക്ഷയും ഗുണ നിലവാരവും, പ്രകൃതി വിഭവങ്ങൾ തുടങ്ങിയ കാര്യങ്ങളായിരുന്നു ആഗോള ഭക്ഷ്യസുരക്ഷ സൂചികക്കായി പരിഗണിച്ചിരുന്നത്.