ഡിജിറ്റൽ പണമിടപാട് ആപ്ലിക്കേഷനായ 'ഗൂഗിൾ പേ' സേവനം ഇനി ഖത്തറിലും
ആൻഡ്രോയ്ഡ് ഫോണുകളിൽ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന് 'ജി പേ' ആപ്ലിക്കേഷൻ ബാങ്ക് വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
ദോഹ: ഡിജിറ്റൽ പണമിടപാട് ആപ്ലിക്കേഷനായ 'ഗൂഗിൾ പേ' സേവനം ഇനി ഖത്തറിലും. രാജ്യത്തെ വിവിധ ബാങ്കുകൾ വഴി ഉപഭോക്താക്കൾക്ക് 'ഗൂഗിൾ പേ' ഉപയോഗിച്ച് പണമിടപാട് നടത്താമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
സുരക്ഷാ പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഗൂഗിൾ പേ വഴി രാജ്യത്തെ വിവിധ ബാങ്കുകളുടെ പണമിടപാട് നടത്താൻ അനുവാദം നൽകിയത്. ഖത്തർ നാഷണൽ ബാങ്ക്, കൊമേഴ്ഷ്യൽ ബാങ്ക്, ദുഖാൻ ബാങ്ക്, ഖത്തർ ഇസ്‌ലാമിക് ബാങ്ക് (ക്യൂഐബി) ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ഗുഗിൾ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ഉപഭോക്താക്കൾക്ക് ലഭ്യമാവുമെന്ന് അറിയിച്ചു.
ആൻഡ്രോയ്ഡ് ഫോണുകളിൽ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന് 'ജി പേ' ആപ്ലിക്കേഷൻ ബാങ്ക് വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഉപഭോക്താക്കൾക്ക് സുരക്ഷിതവും, അതിവേഗത്തിലും ഇടപാട് പൂർത്തിയാക്കാം എന്ന വാഗ്ദാനവുമായാണ് ബാങ്കുകൾ ഗൂഗിൾ പേ അവതരിപ്പിക്കുന്നത്. ലോകകപ്പിനായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന കാണികൾക്ക് രാജ്യത്തെ പണമിടപാട് എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിൾ പേ ഉപയോഗത്തിന് അനുവാദം നൽകിയത്. നിലവിൽ, ആപ്പിൾ പേ, സാംസങ് പേ എന്നിവക്ക് നേരത്തെ അനുവാദം നൽകിയിരുന്നു.