അമിത ഡെലിവറി ചാര്‍ജ് ഈടാക്കരുത്

Update: 2022-02-15 14:39 GMT
Advertising

ദോഹ: ഖത്തറിൽ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന വ്യാപാരികളും ഡെലിവറി സേവനദാതാക്കളും ചരക്കുകളുടെയും സേവനങ്ങളുടെയും നിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പാലിച്ചിരിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം.

ബൈക്ക് ഡെലിവറി സേവനത്തിന് 10 റിയാൽ, വാഹന ഡെലിവറി സേവനത്തിന് 20 റിയാൽ, ഒൺലൈൻ വഴി മാർക്കറ്റിംഗ് മാത്രമാണെങ്കിൽ ആകെ ഓർഡർ തുകയുടെ 10 ശതമാനം, മാർക്കറ്റിങ്ങും ഡെലിവറിയും ഉണ്ടെങ്കിൽ ആകെ ഓർഡർ തുകയുടെ 20 ശതമാനം എന്നിങ്ങനെ മാത്രമേ ഉപഭോക്താക്കളിൽ നിന്നും നിരക്ക് ഇടാക്കാൻ പാടുള്ളൂവെന്ന് മന്ത്രാലയം നിർദേശം നൽകി.

വാണിജ്യ സംബന്ധമായ ക്രയവിക്രയങ്ങളിലെ നിയമ നിർദേശങ്ങൾ കമ്പനികളും സേവനദാതാക്കളും കർശനമായി പാലിക്കണമെന്നും 2008ലെ എട്ടാം നമ്പർ നിയമത്തിലെ 10ാം വകുപ്പ് നിർദേശങ്ങൾ ലംഘിച്ചാൽ ഒരു ദശലക്ഷം റിയാൽ പിഴയും മൂന്ന് മാസത്തേക്ക് സ്​ഥാപനം അടച്ചിടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

മന്ത്രാലയത്തിന്‍റെ സർക്കുലർ പ്രകാരമല്ലാതെ റസ്​റ്റോറൻറുകളും കഫേകളും ഷോപ്പുകളും വാണിജ്യ ഔട്ട്ലെറ്റുകളും ഡെലിവറി കമ്പനികളുമായി കരാർ ചെയ്യരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ 16001 നമ്പറിലോ മന്ത്രാലയത്തിെൻറ ട്വിറ്റർ അക്കൗണ്ട് (@MOCIQATAR) വഴിയോ ഇൻസ്​റ്റഗ്രാം അക്കൗണ്ട്(MOCIQATAR) വഴിയോ പരാതി ബോധിപ്പിക്കാവുന്നതാണ്.

Writer - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Editor - ഫൈസൽ ഹംസ

Reporter at Qatar, MediaOne

By - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Similar News