വാട്‌സ്ആപ്പ് വഴി അപ്പോയിന്റ്‌മെന്റ്; വൻ വിജയമായി ഹമദ് മെഡിക്കൽ കോർപറേഷന്റെ വാട്‌സ്ആപ്പ് ബിസിനസ് സർവീസ്

നാൽപ്പത്താറായിരത്തിലധികം രോഗികളാണ് വാട്‌സ്ആപ്പ് ബിസിനസ് സേവനം ഉപയോഗപ്പെടുത്തിയത്.

Update: 2024-06-05 13:33 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: ഖത്തറിൽ രോഗികളുമായുള്ള ആശയവിനിമയത്തിനായി ഹമദ് മെഡിക്കൽ കോർപറേഷൻ ആരംഭിച്ച വാട്‌സ്ആപ്പ് ബിസിനസ് സർവീസ് വിജയകരമെന്ന് അധികൃതർ. ഇതുവരെ നാൽപ്പത്താറായിരത്തിലധികം രോഗികളാണ് വാട്‌സ്ആപ്പ് ബിസിനസ് സേവനം ഉപയോഗപ്പെടുത്തിയത്. 2022ലാണ് ക്ലിനിക്കൽ അപ്പോയിന്റ്‌മെന്റ് എളുപ്പമാക്കുന്നതിനായി ഹമദ് മെഡിക്കൽ കോർപറേഷൻ വാട്‌സ്ആപ്പ് ബിസിനസ് ആരംഭിച്ചത്. റേഡിയോളജി എക്സാമിനേഷൻ അപ്പോയിന്റ്‌മെന്റുകൾ നിയന്ത്രിക്കുന്നതിനും അതിന്റെ ഫോളോ-അപ്പിനുമായാണ് വാട്‌സ്ആപ്പ് ബിസിനസ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്. ക്ലിനിക്കൽ ഇമേജിങ് അപ്പോയിന്റ്‌മെന്റ് സെന്ററിലേക്ക് നേരിട്ട് വിളിക്കുന്നതിന് പകരം രോഗികൾക്ക് വാട്‌സ്ആപ്പ് ആപ്ലിക്കേഷൻ വഴി സന്ദേശമയക്കുന്നതോടെ അവരുടെ റേഡിയോളജി അപ്പോയിന്റ്മെന്റുകളുടെ ഫോളോ-അപ് നടത്താനും അത് നിയന്ത്രിക്കാനുമുള്ള സൗകര്യമാണ് എച്ച്.എം.സി മുന്നോട്ട് വെയ്ക്കുന്നത്. രോഗികൾക്കിടയിൽ നടത്തിയ സർവേയിൽ 93 ശതമാനത്തിലധികം പേരും സേവനത്തിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News