ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധന
ഏതാണ്ട് 3.17 ലക്ഷം സന്ദർശകർ ജൂലൈയിൽ ഖത്തർ കാണാനെത്തി
Update: 2024-09-06 15:46 GMT
ദോഹ: ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധനയുണ്ടായതായി ദേശീയ ആസൂത്രണ സമിതി. 10 ശതമാനത്തിലേറെ വർധനയാണ് കഴിഞ്ഞ ജൂലൈയിൽ രേഖപ്പെടുത്തിയത്. കനത്ത ചൂടിനിടയിലും രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധനയുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ജൂലൈയിൽ 10 ശതമാനമാണ് വർധന, ഏതാണ്ട് 3.17 ലക്ഷം സന്ദർശകർ ജൂലൈയിൽ ഖത്തർ കാണാനെത്തി.
ജി.സി.സി രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത്. ആകെ സന്ദർശകരിൽ 46 ശതമാനവും ജി.സി.സി രാജ്യങ്ങളിൽ നിന്നാണ്. വേനൽക്കാലത്തും ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഖത്തർ ടൂറിസം വിവിധ കാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നു. ഇത് സന്ദർശകരുടെ എണ്ണം കൂടാൻ സഹായിച്ചിട്ടുണ്ട്.