ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ
ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത്.
ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ. ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത്. ഇന്ത്യൻ കൾച്ചറൽ സെന്‍റര്‍, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്‍റ് ഫോറം, ഇന്ത്യൻ സ്പോർട്സ് സെന്‍റര്‍ എന്നീ മൂന്ന് അപെക്സ് സംഘടനകളിലേക്കാണ് തെരഞ്ഞെടുപ്പ്.
നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം ഫെബ്രുവരി 17ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് വോട്ടെടുപ്പിലെ സാങ്കേതിക പ്രശ്നങ്ങളാൽ 24ലേക്ക് നീട്ടിവെക്കുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങള്‍ വഴിയും നേരിട്ടും ശക്തമായ ക്യാമ്പയിനിനൊടുവിലാണ് ഖത്തറിലെ ഇന്ത്യന്‍ സമൂഹം നാളെ വോട്ട് രേഖപ്പെടുത്തുന്നത്. ഉച്ചക്ക് മൂന്നു മണി മുതൽ രാത്രി ഒമ്പതു മണി വരെ ഓൺലൈനായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടർമാർ ഡിജിപോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഐ.ഡി വെരിഫൈ ചെയ്ത് വോട്ട് ചെയ്യണം. നാളെ തന്നെ ഫലവും പ്രഖ്യാപിക്കും. ഓരോ അപ്പെക്‌സ് സംഘടനകളിലും പ്രസിഡന്റ് ഉള്‍പ്പെടെ 11 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ വീതമാണുള്ളത്. സംഘടനകളില്‍ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ചു പേരെ പൊതുതിരഞ്ഞെടുപ്പിലൂടെയും മൂന്നു പേരെ ഇന്ത്യന്‍ എംബസി നാമനിർദേശത്തിലൂടെ നേരിട്ടുമാണ് തിരഞ്ഞെടുക്കുന്നത്. അപ്പെക്‌സ് അനുബന്ധ സംഘടനകളില്‍ നിന്ന് മൂന്നു പേരെ വോട്ടെടുപ്പിലൂടെയും തിരഞ്ഞെടുക്കും. രണ്ടു വര്‍ഷമാണ് കമ്മിറ്റികളുടെ കാലാവധി