Writer - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
ഇന്ത്യന്‍ നാവിക സേനയുടെ മിസൈല്‍ വിക്ഷേപണ പ്രതിരോധ കപ്പല്‍ ഐഎന്‍എസ് ത്രികാന്ത് ദോഹയിലെത്തി.
ഇന്ത്യ ഖത്തര്‍ രണ്ടാമത് ഉഭയകക്ഷി സമുദ്രനാവികാഭ്യാസ പ്രകടനം 'സാഇര്‍ അല്‍ ബഹര്‍' ചടങ്ങിനായാണ് കപ്പല്‍ എത്തിച്ചേര്‍ന്നത്. ക്യാപ്റ്റന്‍ ഹരീഷ് ബഹുഗുണ നേതൃത്വം നല്‍കുന്ന കപ്പലിനെയും ഉദ്യോഗസ്ഥരെയും ഖത്തര്‍ അമീരി നാവിക സേനാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ഇരുരാജ്യങ്ങളിലെയും നാവിക സേനകള്‍ പങ്കെടുക്കുന്ന സംയുക്ത അഭ്യാസപ്രകടനത്തിനും പരിശീലനത്തിനും ഇതോടെ തുടക്കമായി.
വ്യോമപ്രതിരോധം, സമുദ്ര നിരീക്ഷണം, തീവ്രവാദ പ്രതിരോധം എന്നിവ മുന്‍നിര്‍ത്തിയാണ് പരിശീലനം. മൂന്ന് ദിവസം തുറമുഖത്തും രണ്ട് ദിവസം കടലിലുമായാണ് പരിശീലനം. കടലില്‍ വെച്ച് ഉപരിതല ആക്രമണം, വ്യോമപ്രതിരോധം, കാറ്റിന്‍റെ ഗതി നിര്‍ണയം, സമുദ്ര നിരീക്ഷണം എന്നീ മേഖലകളിലായി പരിശീലന സെഷനുകള്‍ നടക്കും. തുറമുഖ പരിശീലനത്തില്‍ ക്രോസ് ഡെക്ക് സന്ദര്‍ശനം, ഔദ്യോഗിക സന്ദര്‍ശനം തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം ആഗസ്ത് 14 ന് സമാപിക്കും.