യോഗാഭ്യാസത്തില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനൊരുങ്ങി ഖത്തറിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍

ഒരു രാജ്യത്തുനിന്ന് രണ്ടു പേര്‍ക്കായിരിക്കും പങ്കെടുക്കാന്‍ അവസരമുണ്ടാവുക

Update: 2022-03-02 12:11 GMT
Advertising

ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തത്തമുള്ള യോഗാഭ്യാസവുമായി ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനൊരുങ്ങുകയാണ് ഖത്തറിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍.

മാര്‍ച്ച് 18ന് കതാറ കള്‍ച്ചറല്‍ വില്ലേജിലെ ആംഫി തീയേറ്ററിലാണ് യോഗാഭ്യാസം നടക്കുന്നത്. ഒരു രാജ്യത്തുനിന്ന് രണ്ടു പേര്‍ക്കായിരിക്കും പങ്കെടുക്കാന്‍ അവസരമുണ്ടാവുക. രാവിലെ ഏഴ് മുതല്‍ 10 മണിവരെയാണ് യോഗ പ്രദര്‍ശനം.

112 രാജ്യക്കാരുമായി യോഗാഭ്യാസം നടത്തിയ യു.എ.ഇയുടെ പേരിലാണ് നിലവിലെ ഗിന്നസ് റെക്കോഡ്. ഖത്തര്‍ ലോകകപ്പിന് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പിന്തുണ അറിയിക്കുന്നതിനൊപ്പം പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിക്കുകയുമാണ് ഐ.എ.സിയുടെ ലക്ഷ്യം. പ്രസിഡന്റ് മോഹന്‍ തോമസ്, യോഗ ഇന്‍സ്ട്രക്ടര്‍ നിഷ അഗര്‍വാള്‍, സിറില്‍ ആനന്ദ്, ഷെജി വലിയകത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News