നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ പാരമ്പര്യം; ഖത്തര്‍ സന്ദര്‍ശനത്തിനിടെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു
നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ഖത്തര്‍ സന്ദര്‍ശനം തുടരുന്നതിനിടെ, ദോഹയില്‍ ഇന്ത്യന്‍ സമൂഹം ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കവേയാണ് ഉപരാഷ്ട്രപതിയുടെ പ്രതികരണം.
ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയ്ക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ പരാമര്‍ശം. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ പ്രത്യേകത. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സാംസ്കാരിക പരിപാടികളോടെയാണ് ദോഹയിലെ ഇന്ത്യന്‍ സമൂഹം ഉപരാഷ്ട്രപതിയെ സ്വീകരിച്ചത്. മൂന്ന് ദിവസത്തെ സന്ദര്ശനത്തിനെത്തിനായി ഖത്തറിലെത്തിയ അദ്ദേഹം സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് ഇന്ത്യയിലേക്ക് മടങ്ങി. ഖത്തര്‍ പ്രധാനമന്ത്രി, പിതാവ് അമീര്‍, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.