ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം; ഖത്തർ എനർജി കമ്പനികൾക്ക് ബാധകമാകില്ല

സ്വദേശിവത്കരണത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ കർശന നടപടി

Update: 2024-10-23 19:08 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികൾക്ക് ബാധകമാകില്ല. സ്വദേശിവത്കരണത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ 10 ലക്ഷം റിയാൽ വരെ ഭീമമായ പിഴയാണ് കാത്തിരിക്കുന്നത്.

സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനത്തിലാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്. ഖത്തർ എനർജിക്ക് കീഴിലുള്ള പെട്രോളിയം, പെട്രോ കെമിക്കൽ വ്യവസായ മേഖലയിലെ പര്യവേക്ഷണം, ഫീൽഡ് ഡെവലപ്മെന്റ്, പ്രൊഡക്ഷൻ ഷെയറിങ്, ജോയിന്റ് വെന്റ്വർ കരാറുകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് നിയമം ബാധകമല്ല, സ്വകാര്യ മേഖലയിൽ സ്വദേശിവത്കരിക്കപ്പെട്ട തസ്തികകളിലേക്ക് സ്വദേശി ഉദ്യോഗാർഥികളില്ലെങ്കിൽ ഖത്തരി വനിതകളുടെ കുട്ടികൾക്ക് മുൻഗണന നൽകണം. സ്വദേശി വത്കരണം നടപ്പാക്കാതെ തെറ്റായ വിവരങ്ങൾ നൽകുന്ന കമ്പനികൾക്കെതിരെ കർശന നടപടികളുണ്ടാകും. മൂന്ന് വർഷം തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News