കനത്ത ചൂട്; ഖത്തറിൽ പകൽ സമയത്ത് പുറത്ത് ജോലി ചെയ്യുന്നതിന് നിയന്ത്രണം
ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം സെപ്റ്റംബർ 15 വരെ തുടരും
Update: 2024-05-30 17:36 GMT
ദോഹ: ഖത്തറിൽ ചൂട് കൂടിയതോടെ പകൽ സമയത്ത് പുറത്ത് ജോലി ചെയ്യുന്നതിന് നിയന്ത്രണം. ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കരുത്. ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം സെപ്റ്റംബർ 15 വരെ തുടരും.
അന്തരീക്ഷ താപനില ഉയർന്നു തുടങ്ങിയ സാഹചര്യത്തിൽ ആരോഗ്യ രക്ഷാ മാർഗങ്ങളെയും തൊഴിൽ സുരക്ഷാ നിർദേശങ്ങളും വിശദമാക്കികൊണ്ട് മന്ത്രാലയം പ്രചാരണം നടത്തുന്നുണ്ട്. കമ്പനികളും തൊഴിലുടമകളും നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തും.