അന്താരാഷ്ട്ര സമാധാന സൂചിക: മിഡിൽ ഈസ്റ്റില്‍ ഖത്തര്‍ ഒന്നാമത്
അഞ്ചാം തവണയാണ് ഖത്തര്‍ ഒന്നാമതെത്തുന്നത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് റിപ്പോര്‍ട്ടില്‍ 163 രാജ്യങ്ങളില്‍ 21 സ്ഥാനത്താണ് ഖത്തര്‍.
ആഗോള സമാധാന സൂചികയില്‍ മിഡിലീസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്തെത്തി. ഇത് അഞ്ചാം തവണയാണ് ഖത്തര്‍ ഒന്നാമതെത്തുന്നത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് റിപ്പോര്‍ട്ടില്‍ 163 രാജ്യങ്ങളില്‍ 21 സ്ഥാനത്താണ് ഖത്തര്‍.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി. മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഒന്നാമതെത്താനും ഖത്തറിന് സാധിച്ചു, ലോകത്തെ നിരവധി വികസിത രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഖത്തറിന്റെ സ്ഥാനം. വിവിധ മേഖലകളിലായി 23 മാനകങ്ങളാണ് റാങ്കിങ് തയ്യാറാക്കാന്‍ അടിസ്ഥാനമാക്കുന്നത്.ജനങ്ങളുടെ സുരക്ഷയും സുരക്ഷിതത്വവുമാണ് ഇതില്‍ പ്രധാനം.
ഐസ്‌ലാൻഡ്, ഡെന്മാര്‍ക്ക് ,അയര്‍ലന്‍ഡ്, ന്യൂസിലാന്‍റ്, എന്നീ രാജ്യങ്ങളാണ് ലോകത്തെ ഏറ്റവും സമാധാനം നിറഞ്ഞ നാല് രാജ്യങ്ങള്‍. മീഡിലീസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലയില്‍ കുവൈത്താണ് രണ്ടാം സ്ഥാനത്ത്.ഒമാന്‍, ജോര്‍ദാന്‍., യുഎഇ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. പട്ടികയില്‍ ഇന്ത്യ 126 ആം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍