"വിമത പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല"; ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചു, പ്രഖ്യാപിച്ച് കെ സുധാകരന്‍
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ താക്കീതും കെ. സുധാകരന്‍ നല്‍കി
ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചു. സമീര്‍ ഏറാമല തന്നെ പ്രസിഡന്‍റായി തുടരും. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനാണ് പ്രഖ്യാപനം നടത്തിയത്. വിമത പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ താക്കീതും കെ. സുധാകരന്‍ നല്‍കി.
നിലവിലെ പ്രസിഡന്‍റ് സമീര്‍ ഏറാമലയെ തന്നെ പ്രസിഡന്‍റായി നിലനിര്‍ത്തിക്കൊണ്ടാണ് പുനസംഘടന. കാലാവധി കഴിഞ്ഞതിന് പിന്നാലെ സമീര്‍ ഏറാമല രാജിസന്നദ്ധത അറിയിച്ചെങ്കിലും അദ്ദേഹത്തെ നിലനിര്‍ത്താന്‍ കെ.പി.സി.സി തീരുമാനിച്ചതായി കെ.സുധാകരന്‍ പറഞ്ഞു. ശ്രീജിത്ത് എസ് നായരാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. സിദ്ദീഖ് പുറായിലാണ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍. ജോര്‍ജ് അഗസ്റ്റിനാണ് ട്രഷറര്‍. മുഹമ്മദലി പൊന്നാനി, അന്‍വര്‍ സാദത്ത് എന്നിവരെ വര്‍ക്കിങ് പ്രസിഡന്‍റുമാരായും, നൗഷാദ് ടി.കെയെ ജോയിന്‍റ് ട്രഷററായും നിയമിച്ചു. അഞ്ച് ജനറല്‍ സെക്രട്ടറിമാരും എട്ട് സെക്രട്ടറിമാരുമാണ് കമ്മിറ്റിയിലുള്ളത്.
K Sudhakaran announces reorganization of Qatar Incas Central Committee