മട്ടന്നൂർ സ്വദേശി ഖത്തറിൽ മരിച്ചു
ദോഹ: കണ്ണൂർ മട്ടന്നൂർ സ്വദേശി ഖത്തറിൽ മരിച്ചു. പനയത്താംപറമ്പ് എൽ.പി. സ്ക്കൂളിന് സമീപം പരേതനായ സി.പി.കുഞ്ഞിരാമന്‍റെയും കെ.നാരായണിയുടേയും മകൻ സുമേഷ് കാവുങ്കൽ (48) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഹെവിവെഹിക്ക്ൾ ഡ്രൈവറായി ജോലിചെയ്യുകയായിരുന്ന സുമേഷ് മസ്തിഷ്കാഘാതത്തെ തുടർന്ന് പത്തു ദിവസത്തോളമായി ഹമദ് മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലായിരുന്നു. നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി. 17 വർഷമായി ഖത്തറിൽ ജോലിചെയ്യുകയാണ് ഇദ്ദേഹം.
ഭാര്യ സന്ധ്യ. മക്കൾ: ആദി ദേവ്, ആയുഷ് ദേവ് ഇരുവരും വിദ്യാർത്ഥികൾ (കടമ്പൂർ ഹയർ സെക്കന്‍ററി സ്കൂൾ ). സഹോദരങ്ങൾ: സജീവൻ (ഡ്രൈവർ) , സുഷമ (ഏച്ചൂർ), സജിഷ ( തലമുണ്ട), സബി രാജ് (ഗൾഫ്). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പയ്യാമ്പലത്ത് നടക്കും.