കൗമാരത്തിന് പൈതൃകം കൈമാറി കതാറ; മുത്തുവാരല്‍ മത്സരത്തില്‍ ആവേശത്തോടെ പങ്കെടുത്ത് കുട്ടികള്‍

ഡൈവിംഗ്, ഹദ്ദാഖ്, മീൻപിടിത്തം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് കുട്ടികൾ മത്സരിച്ചത്.

Update: 2023-06-23 18:56 GMT
Editor : anjala | By : Web Desk
Advertising

ദോഹ: മുത്തുവാരൽ, മത്സ്യബന്ധന മേഖല എന്നിവയിലെ  ഖത്തറിന്റെ പാരമ്പര്യവും പൈതൃകവും പുതുതലമുറക്ക് പകര്‍ന്ന് നല്‍കി കതാറ. കുട്ടികൾക്കായി സംഘടിപ്പിച്ച പേൾ ഡൈവിംഗ് മത്സരത്തില്‍168 പേരാണ് പങ്കെടുത്തത്. 10നും 15നും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്കായിരുന്നു മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം.

പൂർവ്വികരെ പോലെ വെള്ളമുണ്ടും ബനിയനും ഉടുത്ത് കൈയിലൊരു കൊട്ടയും മുങ്ങുന്നതിനുള്ള ഉപകരണങ്ങളുമായി കൗമാരക്കാർ കടലിലേക്ക് ചാടുന്നു. കൗമാര ഖത്തറിന് കൈത്താങ്ങായി പരിചയ സമ്പന്നരായ മുങ്ങല്‍ വിദഗ്ധന്‍മാര്‍. ഡൈവിംഗ്, ഹദ്ദാഖ്, മീൻപിടിത്തം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് കുട്ടികൾ മത്സരിച്ചത്.

മീൻപിടിത്തം, മുങ്ങൽ, ദിശ കണ്ടെത്തൽ, കാലാവസ്ഥ, കാറ്റിന്റെ വേഗതയും ഗതിയും, തിരമാലകളുടെ ചലനം എന്നിവയെക്കുറിച്ച് കുട്ടികളിൽ അറിവ് വർധിപ്പിക്കാന്‍ മത്സരം സഹായിക്കുമെന്ന് സംഘാടകര്‍ പറയുന്നു.

Full View

ഒരാൾപൊക്കം ആഴമുള്ള മേഖലയിൽ സുരക്ഷിതത്വം ഉറപ്പാക്കിയായിരുന്നു മത്സരങ്ങൾ നടന്നത്. ട്രെയിനർമാർ നേരത്തെ ഇറങ്ങി നിൽക്കുന്ന കടലിലേക്ക് ചാടിയ ശേഷം മുങ്ങുന്ന കുട്ടികൾ അടിത്തട്ടിലെത്തി മുത്തുകൾ മുങ്ങിയെടുത്ത് തിരികെ എത്തുകയാണ് രീതി. മത്സരങ്ങൾക്ക് മുമ്പ് പരിശീലനവും നൽകിയിരുന്നു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News