കതാറയില്‍ കടലോര ജീവിതം പറഞ്ഞ് ദൗ ഫെസ്റ്റിവല്‍

ഫലസ്തീൻ, പോർചുഗൽ, ഇറാൻ, താൻസാനിയ എന്നിവടങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ, പായ്കപ്പൽ നിർമാതാക്കൾ, കലാകാരന്മാർ എന്നിവർ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

Update: 2023-11-29 19:06 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: പായ്ക്കപ്പലുകളും കടലോര ജീവിതത്തിന്റെ പൈതൃകങ്ങളുമായി കതാറ ദൗ ഫെസ്റ്റിവലിന് തുടക്കം. ഡിസംബർ രണ്ടു വരെ കതാറ കടൽ തീരത്ത് നടക്കുന്ന ഫെസ്റ്റിവലില്‍ 12 രാജ്യങ്ങളിൽ നിന്നാ/f പ്രദർശകർ എത്തിയിട്ടുണ്ട്.

കതാറ ദൗ ഫെസ്റ്റിവലിന്റെ 13ാമത് എഡിഷനാണ് കതാറയില്‍ കൊടിയുയര്‍ന്നത്. ആതിഥേയരായ ഖത്തറിനു പുറമെ, ഇന്ത്യ, സൗദി, കുവൈത്ത്, ഒമാൻ, യു.എ.ഇ, ബഹ്റൈൻ, ഇറാഖ്, ഫലസ്തീൻ, പോർചുഗൽ, ഇറാൻ, താൻസാനിയ എന്നിവടങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ, പായ്കപ്പൽ നിർമാതാക്കൾ, കലാകാരന്മാർ എന്നിവർ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

നാളെ രാവിലെ 9.30 മുതൽ രാത്രി 11 വരെയും, ഡിസംബർ 1, 2 തീയതികളിൽ ഉച്ച രണ്ട് മുതലും ആരംഭിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗത പായ്കപ്പലുകളുടെ പ്രദർശനങ്ങൾക്കു പുറമെ, സാംസ്കാരിക പരിപാടികൾ, കലാപ്രകടനങ്ങൾ, ശിൽപശാലകൾ, വിവിധ മത്സരങ്ങൾ എന്നിവയും അരങ്ങേറും. കടലും, മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട മത്സരങ്ങൾ ഏറെ ആകർഷകമാണ്.

Summary: Katara Traditional Dhow Festival kicks off

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News