കെ.എം.സി.സി നേതാവ്​ ഖത്തറിൽ മരിച്ചു

Update: 2022-02-06 13:20 GMT
Advertising

ദോഹ: ഖത്തർ കെ.എം.സി.സി വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ മാനത്താമ്പ്ര കുഞ്ഞമ്മദ്​ ഹാജി (58) ദോഹയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഖത്തറിൽ ഇന്‍റീരിയർ മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. ജോലി ആവശ്യാർത്ഥം ​ഞായറാഴ്ച രാവിലെ പുറത്ത്​പോയി താമസ സ്ഥലത്ത്​ തിരിച്ചെത്തിയപ്പോഴായിരുന്നു ശാരീരിക അസ്വാസ്​ഥ്യം അനുഭവപ്പെട്ടത്​. ഉടൻ അടിയന്തര ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. അരീദയാണ്​ ഭാര്യ. മക്കൾ: റസീന​, സൈനുൽ ആബിദ്​ (അറഫാത്ത്​), അഫ്​നാസ്​, സനുൻ.ഹമദ്​ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. അനുബന്ധ പ്രവർത്തനങ്ങൾക്കായി കെ.എം.സി.സി ഇഹ്​സാൻ മയ്യിത്ത്​ പരിപാലന കമ്മിറ്റി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്​.

Writer - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Editor - ഫൈസൽ ഹംസ

Reporter at Qatar, MediaOne

By - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Similar News