'പ്രമേഹ ബാധിതന്റെ നോമ്പ് '; കെ.എം.സി.സി ആരോഗ്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
Update: 2022-03-29 05:04 GMT
റമദാന്‍ വ്രതവുമായി ബന്ധപ്പെട്ട് ഖത്തര്‍ കെ.എം.സി.സി ആരോഗ്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. പ്രമേഹ ബാധിതന്റെ നോമ്പ് എന്ന വിഷയത്തിലായിരുന്നു ക്യാമ്പ്.
ഡോക്ടര്‍ മക്തൂം അസീസ് ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി സൗജന്യ രക്ത പരിശോധനയും നടത്തി. കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.