കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന് കുവാഖ്

ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയാണ് കുവാഖ്

Update: 2024-06-10 11:18 GMT
Advertising

ദോഹ: കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന് കുവാഖ്. ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ പ്രഥമ ജനറൽ ബോഡി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഐ.സി.സി മുംബൈ ഹാളിലാണ് യോഗം നടന്നത്.

യോഗത്തിൽ കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കാനുള്ള നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിച്ചു. കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുത്ത അംഗങ്ങളെയും പുതിയ ഭരണസമിതി അംഗങ്ങളെയും യോഗത്തിൽ പരിചയപ്പെടുത്തി. സെക്രട്ടറി സൂരജ് രവീന്ദ്രൻ, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, വിനോദ് വള്ളിക്കോൽ, രതീഷ് മാത്രാടൻ, മറ്റ് ഭരണസമിതി അംഗങ്ങൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News