ഖത്തര്‍ ലോകകപ്പിന്റെ സുരക്ഷാ സജ്ജീകരണങ്ങള്‍ വിശദീകരിച്ച് ലാസ്റ്റ്‌മൈല്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ്
ഖത്തര്‍ ലോകകപ്പിന്റെ സുരക്ഷാ സജ്ജീകരണങ്ങള്‍ വിശദീകരിച്ച് ലാസ്റ്റ്‌മൈല്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ്.
സുരക്ഷിതവും അസാധാരണവുമായ ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ രാജ്യം പൂര്‍ണസജ്ജമാണെന്ന് ഖത്തര്‍ വേള്‍ഡ് കപ്പ്-22 സേഫ്റ്റി & സെക്യൂരിറ്റി ഓപ്പറേഷന്‍സ് കമ്മിറ്റി തലവന്‍ ബ്രിഗ് ഇബ്രാഹിം ഖലീല്‍ അല്‍-മോഹനദി പറഞ്ഞു.
ഇന്നലെ തുടങ്ങിയ സമ്മേളനത്തില്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ സുരക്ഷാ ചുമതലയുള്ള പ്രതിനിധികള്‍, ഫിഫ, യുഎന്‍, രാജ്യാന്താര അന്വേഷണ ഏജന്‍സികള്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ലോകകപ്പ് നടക്കുന്ന സമയത്ത് താരങ്ങള്‍ക്കും കളി കാണാനെത്തുന്ന ആരാധകര്‍ക്കും ഖത്തര്‍ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ സമ്മേളനത്തില്‍ വിശദീകരിച്ചു. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്.