യു.എ.ഇയിലെ പ്രമുഖ ഇന്ത്യൻ ടീ ബ്രാൻഡായ ലെ ബ്രൂക് ഇനി ഖത്തറിലും
ദോഹയിലെ ഗ്രെയിൻസ് ആൻറ്സ്പൈസസ് ട്രേഡിങ്സ്ഥാപനമാണ് ലെ ബ്രൂക് ഉൽപന്നങ്ങളുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
യു.എ.ഇയിലെ പ്രമുഖ ചായ ഉൽപന്ന ബ്രാൻഡായ ലെ ബ്രൂക് ഇനി ഖത്തറിലും. ദോഹയിലെ ഗ്രെയിൻസ് ആൻറ്സ്പൈസസ് ട്രേഡിങ്സ്ഥാപനമാണ് ലെ ബ്രൂക് ഉൽപന്നങ്ങളുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഫ്രാഞ്ചൈസി സ്വഭാവത്തിൽ കൂടുതൽ കേന്ദ്രങ്ങളിൽ ലെ ബ്രൂക് ലഭ്യമായി തുടങ്ങും.
യു.എ.ഇയിൽ കുറഞ്ഞ കാലംകൊണ്ട് ചായ ആസ്വാദകരുടെ പ്രീതി പിടിച്ചുപറ്റാൻ കഴിഞ്ഞ ഇന്ത്യൻ ടീ ബ്രാൻഡാണ് ലെ ബ്രൂക്. വിവിധ തരം ചായ ഉൽപന്നങ്ങൾ ഖത്തറിലും ലഭ്യമായി തുടങ്ങിയതായി ലെ ബ്രൂക് സാരഥികൾ അറിയിച്ചു. ഖത്തറിനു പുറമെ സൗദി, ഒമാൻ, കാസകിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കാനുള്ള കമ്പനി നീക്കം അന്തിമഘട്ടത്തിലാണ്.
ദുബൈ ഗ്ലോബൽ വില്ലേജിൽ കഴിഞ്ഞ വർഷത്തേതിൽ നിന്ന് ഭിന്നമായി പുതിയ സീസണിൽ വിവിധ ഇനം ചായകൾക്കുപുറമെ കാപ്പി ഉൽപന്നങ്ങളും ലഭ്യമാകും. ബ്രസീൽ, എത്യോപ്യ, കെനിയ, കൊളംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേകയിനം കാപ്പി ഉൽപന്നങ്ങളാകും വിതരണം ചെയ്യുക. ലെ ബ്രൂക് ബ്രൂക്സൈഡ് എന്ന റീട്ടെയിൽ ബ്രാൻഡിലാകും ഇവ ഒരുക്കുക. ഫ്രാഞ്ചൈസി സ്വഭാവത്തിൽ ആരംഭിക്കാവുന്ന പ്രത്യേക കോഫി ആൻറ് ടീ ഗാലറി ദുബൈ ഇത്തിഹാദ് മാളിൽ ആരംഭിച്ചിട്ടുണ്ട്.