ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ടാക്സി കമ്പനികള്‍ക്കെതിരെ നിയമനടപടി
Update: 2023-10-16 02:00 GMT
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ടാക്സി കമ്പനികള്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് ഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ ആറ് കമ്പനികള്‍ക്ക് മാത്രമാണ് രാജ്യത്ത് ടാക്സിയായി പ്രവർത്തിക്കാൻ ലൈസന്‍സുള്ളത്.
ഊബര്‍, കര്‍വ, ക്യു ഡ്രൈവ്, ബദ്ര്‍, ഏയ്ബര്‍ എന്നിവയ്ക്കല്ലാതെ രാജ്യത്ത് ടാക്സി സര്‍വീസ് നടത്താനാവില്ലെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.