മലയാളി വിദ്യാർഥി ഖത്തറിൽ മരിച്ചു

എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിയും ചുഴലി പാറങ്ങോട്ട് ഷാജഹാന്റെ മകനുമായ മുഹമ്മദ് ഷദാൻ (10) ആണ് മരിച്ചത്.

Update: 2024-03-06 00:52 GMT
Advertising

ദോഹ: അസുഖ ബാധിതനായി ചികിത്സയിലായിരുന്നു കണ്ണൂർ ചുഴലി സ്വദേശിയായ വിദ്യാർഥി ഖത്തറിൽ മരിച്ചു. എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിയും ചുഴലി പാറങ്ങോട്ട് ഷാജഹാന്റെ മകനുമായ മുഹമ്മദ് ഷദാൻ (10) ആണ് സിദ്ര ആശുപത്രിയിൽ മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഷദാൻ.

പിതാവ്: ഷാജഹാൻ, മാതാവ്: ഹഫ്സീന. സഹോദരങ്ങൾ: ഷഹാൻ (എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ), ഷിയാൻ. കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിക്ക് കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News