മീഡിയവണ്‍ ഖത്തര്‍-കെ.പി.എ.ക്യൂ മെഗാ പൂക്കള മൽസരം: ഫറോക്ക് പ്രവാസി അസോസിയേഷന്‍ ജേതാക്കള്‍

FCC വനിതാ ടോസ്റ്റ് മാസ്റ്റേഴ്സ്, ആന്‍റിയ ലേഡീസ് ടീം എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി

Update: 2021-09-11 16:10 GMT
Advertising

മീഡിയവണ്‍ ഖത്തര്‍ ഓണപ്പൂത്താലം സീസണ്‍-ഫോറിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ (KPAQ) നടത്തിയ മെഗാ പൂക്കള മത്സരത്തിന് ആവേശകരമായ പരിസമാപ്തി. ഖത്തറിലെ പതിനഞ്ചോളം വരുന്ന മലയാളി പ്രവാസി അസോസിയേഷനുകള്‍ മാറ്റുരച്ച മത്സരത്തില്‍ എറ്റവും നല്ല പൂക്കളം ഒരുക്കിയതിനുള്ള ഒന്നാം സമ്മാനമായ 2501 റിയാല്‍ ക്യാഷ് പ്രൈസ് ഫറോക്ക് പ്രവാസി അസോസിയേഷന്‍ (FPAQ) സ്വന്തമാക്കി. മികച്ച രണ്ടാമത്തെ പൂക്കളത്തിനുള്ള 1501 റിയാല്‍ ക്യാഷ് പ്രൈസ് FCC വനിതാ ടോസ്റ്റ് മാസ്റ്റര്‍ ടീമും മൂന്നാം സ്ഥാനത്തിനുള്ള 1001 റിയാല്‍ ക്യാഷ് പ്രൈസ് ആന്‍റിയ ലേഡീസ് ടീമും സ്വന്തമാക്കി. വുഖൈര്‍ പേൾ മോഡേൺ സ്കൂൾ ഹാളിൽ വെച്ച് കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രണ്ട് ഘട്ടങ്ങളിലായാണ് മത്സരം നടത്തിയത്.

കെ.പി എ ക്യു പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ വാസു വാണിമേല്‍, ജനറൽ സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ഗഫൂർ കാലിക്കറ്റ് , ഇമാമി കൺട്രി മാനേജർ ബസന്ത്, kpaq വൈസ് പ്രസിഡണ്ടുമാരായ ഷാജി പിവീസ്, റയീസ് ഹമീദ്, സെക്രട്ടറി റജിലേഷ് എ.വി ഉപദേശക സമിതി അംഗങ്ങളായ ഷമീര്‍ കെപി, രവി പുതുക്കുടി എന്നിവർ ചേർന്ന് വിജയികള്‍ക്കുള്ള സമ്മാന ദാനവും പങ്കെടുത്തവര്‍ക്കുള്ള മൊമന്‍റോയും കൈമാറി. മഹേഷ് കുമാര്‍, പ്രേം ചോക്ലി, സുധീരന്‍ പ്രയാര്‍ എന്നിവര്‍ മത്സരത്തിന്‍റെ വിധി നിര്‍ണയിച്ചു. അൽ സഹീം ഇവന്‍റസായിരുന്നു പൂക്കള മത്സരത്തിന്‍റെ ഇവന്റ് പാർട്ട്ണര്‍

Writer - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

By - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News