ലുസൈൽ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ പ്രചാരണത്തിന്റെ ഭാഗമാകാൻ മീഡിയവണും
ലോകകപ്പ് ഫുട്‌ബോളിന്റെ ട്രയൽ റൺ എന്ന നിലയ്ക്കാണ് ലുസൈൽ സ്റ്റേഡിയത്തിൽ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
Update: 2022-10-29 19:19 GMT
ദോഹ: നവംബർ നാലിന് നടക്കുന്ന ലുസൈൽ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ പ്രചാരണത്തിന്റെ ഭാഗമാകാൻ മീഡിയവണും. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രിംകമ്മിറ്റിയും ഖത്തർ ടൂറിസവുമായി ചേർന്ന് ഈ മാസം 31ന് ഗ്രാന്റ്മാൾ ഏഷ്യൻ ടൗണിൽ മീഡിയവൺ മ്യൂസിക് നൈറ്റ് സംഘടിപ്പിക്കും.
ലോകകപ്പ് ഫുട്‌ബോളിന്റെ ട്രയൽ റൺ എന്ന നിലയ്ക്കാണ് ലുസൈൽ സ്റ്റേഡിയത്തിൽ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ലോകകപ്പ് മത്സരങ്ങളുടേതിന് സമാനമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കി നടത്തുന്ന പരിപാടിക്ക് സുനിധി ചൗഹാൻ, സലിം സുലൈമാൻ, റാഹത് ഫത്തേ അലിഖാൻ തുടങ്ങി വൻ താരനിരയാണ് എത്തുന്നത്. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് മീഡിയവണും സുപ്രിംകമ്മിറ്റിയും ഖത്തർ ടൂറിസവും കൈകോർക്കുന്നത്.