ഖത്തറില്‍ മെര്‍സ് രോഗം സ്ഥിരീകരിച്ചത് ഒട്ടകങ്ങളുമായി സമ്പര്‍ക്കമുള്ളയാള്‍ക്ക്

രോഗിയുമായി സമ്പര്‍ക്കമുള്ളവരെ 14 ദിവസം നിരീക്ഷിക്കും

Update: 2022-03-24 08:06 GMT
ഖത്തറില്‍ മെര്‍സ് രോഗം സ്ഥിരീകരിച്ചത് ഒട്ടകങ്ങളുമായി സമ്പര്‍ക്കമുള്ളയാള്‍ക്ക്
AddThis Website Tools
Advertising

ഖത്തറില്‍ മെര്‍സ് രോഗം സ്ഥിരീകരിച്ചതായി ഇന്നലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. 50 വയസുള്ള സ്വദേശിക്കാണ്് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പനി, ചുമ, ശ്വാസ തടസ, ന്യൂമോണിയ എന്നിവയാണ് മിഡിലീസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം അതവാ മെര്‍സിന്റെ ലക്ഷണങ്ങള്‍. പ്രധാനമായും ശ്വസനവ്യവസ്ഥയെയാണ് മെര്‍സ് ബാധിക്കുന്നത്. ഒട്ടകങ്ങളാണ് മെര്‍സ് രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസിന്റെ വാഹകര്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. രോഗം ബാധിച്ചയാള്‍ക്ക് ഒട്ടകങ്ങളുമായി സമ്പര്‍ക്കമുള്ളതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുമുണ്ട്.


 



എന്നാല്‍ രോഗിയുമായി സമ്പര്‍ക്കമുള്ളവരില്‍ ആര്‍ക്കും നിലവില്‍ രോഗ ലക്ഷണങ്ങളില്ല. പ്രോട്ടോക്കോള്‍ പ്രകാരം ഇവര്‍ 14 ദിവസം നിരീക്ഷണത്തിലായിരിക്കും. കോവിഡ് പരത്തുന്ന നോവല്‍ കൊറോണ വൈറസില്‍ നിന്ന് വ്യത്യസ്ഥമായി സമ്പര്‍ക്കം

ഉണ്ടെങ്കില്‍ മാത്രമേ മെര്‍സ് കൊറോണ പകരുകയുള്ളൂ. എല്ലാവരും വ്യക്തി ശുചിത്വം ഉറപ്പാക്കണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.




 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News