ഖത്തറില്‍ യാചക മാഫിയ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം
ആളുകളെ യാചനക്കായി എത്തിച്ചയാളെയും പിടികൂടി
Update: 2023-09-14 20:28 GMT
ഖത്തറില്‍ യാചക മാഫിയ പിടിയില്‍. ആളുകളെ യാചനക്കായി എത്തിച്ചയാളെയും പിടികൂടിയിട്ടുണ്ട്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇവരെ പിടികൂടുന്ന വീഡിയോ പങ്കുവെച്ചത്.
മനുഷ്യക്കടത്ത് തടയാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലുകളാണ് യാചകമാഫിയയെ കുടുക്കിയത്. ആളുകളെ ഖത്തറിലെത്തിച്ച് യാചനക്ക് അയക്കുന്ന ഏഷ്യന്‍ വംശജനും ഇയാള്‍ക്കായി യാചന നടത്തുന്നവരുമാണ് പിടിയിലായത്.
ഇവരില്‍ പണവും പാസ്പോര്‍ട്ടുകളും പിടികൂടിയിട്ടുണ്ട്. സംഘത്തിന് നേതൃത്വം കൊടുത്തയാള്‍ ഏഷ്യന്‍ വംശജനാണ്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് കൃത്യമായ ആസൂത്രണത്തോടെയാണ് ഇവരെ പിടികൂടിയത്.