ദേശീയദിന പരേഡ് ലോകകപ്പ് ഫൈനൽ മത്സരത്തിനു ശേഷം ലുസൈൽ ബൊളിവാർഡിൽ
Update: 2022-12-18 09:38 GMT
ഇന്ന് ലോകകപ്പ് ഫൈനലിനു പുറമേ, ദേശീയ ദിനംകൂടി ആഘോഷിക്കുന്ന ഖത്തറിന്റെ ഈ വർഷത്തെ ദേശീയ ദിന ഔദ്യോഗിക പരേഡ് ഇന്ന് രാത്രി നടക്കും. ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം ലുസൈൽ ബൊളിവാർഡിലാണ് ഈ വർഷത്തെ ഖത്തർ ദേശീയ ദിന പരേഡ് നടക്കുക.
ഫൈനൽ മത്സരത്തിന് ശേഷമാണ് ചടങ്ങുകൾ ആരംഭിക്കുക. ഖത്തർ സമയം രാത്രി 8 മുതൽ 9 വരെയാണ് നിലവിൽ പരേഡിന്റെ സമയമായി നിശ്ചയിച്ചിരിക്കുന്നത്. ദേശീയ ദിന കമ്മിറ്റിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.