ഇറാൻ ആണവ കരാറിൽ വീണ്ടും ചർച്ചകൾ സജീവമാകുന്നു
ഇറാന്റെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന അലി ബഗേരി യുറോപ്യന്‍ യൂണിയന്‍ പ്രതിനിധിയുമായി ദോഹയില്‍ ചര്‍ച്ച നടത്തി
ഇറാന്‍ ആണവ കരാറില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമാകുന്നു. ഇറാന്റെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന അലി ബഗേരി യുറോപ്യന്‍ യൂണിയന്‍ പ്രതിനിധിയുമായി ദോഹയില്‍ ചര്‍ച്ച നടത്തി. ഏറെക്കാലമായി നിലച്ച ചര്‍ച്ചകള്‍ക്കാണ് വീണ്ടും തുടക്കമായത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ദോഹയില്‍ അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികളെ ഒരുമിച്ചിരുത്തി ഖത്തര്‍ സമവായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നുള്ള ചര്‍ച്ചകളുടെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ ആണവ കരാര്‍ പുനസ്ഥാപിക്കുന്നതിനുള്ള കരട് നിര്‍ദേങ്ങള്‍ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല.
ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുള്ള ഹയാന്റെ ഖത്തര്‍ സന്ദര്‍ശനത്തിനിടെയാണ് ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയും ആണവ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നയാളുമായ അലി ബഗേരി യുറോപ്യന്‍ യൂണിയന്‍ വിദേശകാര്യ ഡെപ്യൂട്ടി മേധാവി എന്‍ റിക്വെ മോറെയുമായി ചര്‍ച്ച നടത്തിയത്. ഇറാനെതിരായ ഉപരോധം നീക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ചയായതായി ബഗേരി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ചര്‍ച്ചയില്‍ ഖത്തര്‍ മധ്യസ്ഥത വഹിച്ചിരുന്നോ എന്ന് വ്യക്തമല്ല.