ഖത്തറിൽ പാർട്ട്‌ടൈം ജോലികൾക്കുള്ള അപേക്ഷകൾക്കായി പുതിയ ഓൺലൈൻ പോർട്ടൽ സൗകര്യം

Update: 2022-09-02 13:16 GMT
Advertising

ഖത്തറിൽ പാർട്ട്‌ടൈം ജോലികൾക്കുള്ള അപേക്ഷകൾക്കായി പുതിയ ഓൺലൈൻ പോർട്ടലിന് തുടക്കം കുറിച്ച് തൊഴിൽ മന്ത്രാലയം. ഇതുവഴി നിലവിൽ ജോലിയുള്ളവർക്ക് മുഴുവൻ സമയ ജോലിക്കോ പാർട്ട്‌ടൈം ജോലിക്കോ അപേക്ഷിക്കാവുന്നതാണ്.

സമാനമായ അഭ്യർത്ഥനകൾ പുതുക്കുന്നതിനും പോർട്ടലിൽ സൗകര്യമുണ്ട്. നിലവിലെ തൊഴിലുടമയെ മാറ്റാതെ മറ്റൊരു കമ്പനിയിൽ തൊഴിലെടുക്കാനുള്ള അപേക്ഷയും പോർട്ടൽ വഴി നൽകാവുന്നതാണ്. ഇക്കാര്യത്തിൽ തൊഴിലുടമയുടെ അനുമതി കൂടി വേണമെന്ന നിബന്ധനയുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News