ഭക്ഷ്യ സഹായവുമായി ഖത്തര്‍ വിമാനം ബെയ്റൂത്തിലെത്തി
Update: 2022-01-16 10:07 GMT
ബെയ്റൂത്ത്: ലെബനാന്‍ സൈന്യത്തെ സഹായിക്കാനായി 70 ടണ്‍ ഭക്ഷണസാധനങ്ങളുമായി ഖത്തര്‍ വിമാനം ബെയ്റൂത്തിലെത്തി. ഖത്തര്‍ സായുധ സേനയുടെ അമീരി എയര്‍ഫോഴ്സില്‍ നിന്നുള്ള വിമാനമാണ് തങ്ങളുടെ സഹോദര രാജ്യമായ ലെബനനിലെ സൈന്യത്തിനുള്ള ഭക്ഷ്യ സഹായവുമായി ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ പറന്നിറങ്ങിയത്.
ലെബനീസ് ജനതയെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു വര്‍ഷത്തേക്ക് പ്രതിമാസം 70 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ വീതം ലെബനീസ് സൈന്യത്തിന് എത്തിച്ച് നല്‍കുമെന്ന് ഖത്തര്‍ കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇന്നലെത്തെ ഈ സഹായമെത്തിക്കല്‍. അറബ് രാജ്യങ്ങളുടെ പരസ്പര സഹകരണവും സംയുക്ത പ്രവര്‍ത്തനങ്ങളും സജീവമാക്കേണ്ടതിന്റെ പ്രാധാന്യത്തെയാണ് ഈ പ്രവര്‍ത്തനങ്ങളിലൂടെ ഖത്തര്‍ എടുത്ത് കാണിക്കുന്നത്.