എജ്യുക്കേഷന്‍ സിറ്റിയിലെ തെക്ക്-വടക്ക് കാമ്പസുകളെ ബന്ധിപ്പിച്ച് പുതിയ ട്രാം സര്‍വീസ് തുടങ്ങി

Update: 2023-07-31 02:20 GMT
Advertising

എജ്യുക്കേഷന്‍ സിറ്റിയിലെ തെക്ക്-വടക്ക് കാമ്പസുകളെ ബന്ധിപ്പിച്ച് പുതിയ ട്രാം സര്‍വീസ് തുടങ്ങി. ഇതോടെ എജ്യുക്കേഷന്‍ സിറ്റി ട്രാം സര്‍വീസിന് മൂന്ന് ലൈനുകളായി മാറി. 

ഖത്തര്‍ ഫൌണ്ടേഷന് കീഴിലുള്ള എജ്യുക്കേഷന്‍ സിറ്റിയുടെ തെക്ക് - വടക്ക് കാമ്പസുകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഗ്രീന്‍ ലൈന്‍ ട്രാം സര്‍വീസ് പ്രവര്‍ത്തിക്കുന്നത്. കാമ്പസുകള്‍ക്കൊപ്പം താമസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഈ ലൈന്‍. എജ്യുക്കേഷന്‍ സിറ്റി കമ്യൂണിറ്റി ഹൌസിങ്, ഖത്തര്‍ ഫൌണ്ടേഷന്‍ റിസര്‍ച്ച് സെന്റര്‍, പ്രീമിയര്‍ ഇന്‍ ഹോട്ടല്‍, സയന്‍സ് ആന്റ് ടെക്നോളജി പാര്‍ക്ക്, ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, സിദ്ര മെഡിസിന്‍. എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

സുസ്ഥിരവും പരിസ്ഥിതി സൌഹൃദവുമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ട്രാം സര്‍വീസ് കൂടുതല്‍ വ്യാപിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 2019 ലാണ് എജ്യുക്കേഷന്‍ സിറ്റിയില്‍ ബ്ലൂ ലൈന്‍ ട്രാം സര്‍വീസ് തുടങ്ങുന്നത്. 2020 ല്‍ യെല്ലോ ലൈനും സര്‍വീസ് തുടങ്ങി, ഇതിനോടകം തന്നെ പത്ത് ലക്ഷത്തിലേറെ യാത്രക്കാര്‍ എജ്യുക്കേഷന്‍ സിറ്റി ട്രാമില്‍ യാത്ര ചെയ്തിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News