ഖത്തറിൽ 12 വയസിന് താഴെയുള്ള കുട്ടികൾ സ്‌കൂളിൽ മാസ്‌ക് ധരിക്കേണ്ടതില്ല

കിന്റർഗാർട്ടനുകളിലും ഇളവ് ബാധകമാണ്.

Update: 2022-03-17 16:56 GMT
Editor : Nidhin | By : Web Desk
Advertising

ഖത്തറിൽ സ്‌കൂളുകളിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. 12 വയസും അതിന് താഴെയുമുള്ള കുട്ടികൾക്ക് സ്‌കൂളിൽ മാസ്‌ക് ധരിക്കേണ്ടതില്ല. കിന്റർഗാർട്ടനുകളിലും ഇളവ് ബാധകമാണ്.

വിദ്യാഭ്യാസ മന്ത്രാലയമാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ, സ്വകാര്യ സ്‌കൂളുകളിലും കിന്റർ ഗാർഡനുകളിലും 12 വയസും അതിന് താഴെയുമുള്ള കുട്ടികൾക്ക് മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാല്‍‌ കുട്ടികൾക്ക് താൽപര്യമുണ്ടെങ്കിൽ തുടർന്നും മാസ്‌ക് ധരിക്കാം.  എന്നാൽ വാക്‌സിനെടുക്കാത്ത കുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ വീടുകളിൽ വെച്ച് നടത്തുന്ന

ആന്റിജൻ പരിശോധന തുടരണം. കോവിഡ് വന്ന് ഭേദമായ കുട്ടികൾക്ക് ഈ പരിശോധന വേണ്ടതില്ല. അതേസമയം ഖത്തറിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തി.982 കോവിഡ് രോഗികളാണ് ഖത്തറിലുള്ളത്. 24 മണിക്കൂറിനിടെ 68 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 66 പേർ സമ്പർക്ക രോഗികളും 2 പേർ യാത്രക്കാരുമാണ്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News