ഖത്തറിൽ വടക്കുപടിഞ്ഞാറൻ കാറ്റ് അടുത്തയാഴ്ച വരെ തുടരും
Update: 2023-06-22 03:29 GMT
ഖത്തറിൽ വടക്കുപടിഞ്ഞാറൻ കാറ്റ് അടുത്തയാഴ്ച വരെ തുടരുമെന്ന് മെട്രോളജി വിഭാഗം മുന്നറിയിപ്പ് നൽകി. കൂടാതെ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
കാഴ്ചാപരിധി കുറയുമെന്നും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും ഖത്തർ മെട്രോളജി വിഭാഗം അറിയിച്ചു. യാത്രക്കാർ ഇതുപ്രകാരം ജാഗ്രത പാലിക്കണം.