ചികിത്സക്കായി കാത്തിരിക്കേണ്ട; ഹമദിലേക്ക് റഫർ ചെയ്യുന്ന രോഗികൾക്ക് ഓൺലൈൻ അപ്പോയിന്റ്മെന്റ്
പുതിയ ഓണ്‍ലൈന്‍ സേവനം ആരംഭിച്ചതോടെ രോഗികള്‍ ഇനി നേരിട്ട് ആശുപത്രിയില്‍ എത്തി രേഖകള്‍ കാണിക്കേണ്ടതില്ല
Update: 2022-08-29 17:06 GMT
ദോഹ: സ്വകാര്യ ആശുപത്രികളില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലേക്ക് റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് ഇനി ഓണ്‍ലൈന്‍ വഴി അപ്പോയിന്റ്മെന്റ് എടുക്കാം.പുതിയ ഓണ്‍ലൈന്‍ സേവനം ആരംഭിച്ചതോടെ രോഗികള്‍ ഇനി നേരിട്ട് ആശുപത്രിയില്‍ എത്തി രേഖകള്‍ കാണിക്കേണ്ടതില്ല. അപ്പോയിന്റ്മെന്റിന് അപേക്ഷിക്കുന്ന സമയത്ത് ഹെൽത്ത് കാര്‍ഡും റഫറല്‍ ഫോമും അപ്ലോഡ് ചെയ്യണം.ഡോക്ടറുടെ സേവനം ലഭ്യമാകുന്ന സമയത്ത് രോഗിയെ ഫോണ്‍ വഴി വിവരം അറിയിക്കും.